നെതർലാൻറിൽ നിന്നും ചില പഠനക്കുറിപ്പുകൾ
ഭക്ഷണക്രമം
ആദർശപരമായി ഒരുപാട് രുചികൾ പരീക്ഷിക്കാത്തവരാണ് ഡച്ചുകാർ.ഭക്ഷണത്തിൻ്റെ അളവിലും കഴിക്കുന്ന സമയത്തിലും വളരെ കൃത്യത പാലിക്കുന്നു. ജോലി സമയം തുടങ്ങുന്നതിന് മുന്നെ പ്രഭാത ഭക്ഷണം കഴിച്ചാൽ 12 മണിയോടെ ഉച്ചഭക്ഷണവും ഏകദേശം 6-7 മണിയോടെ രാത്രി ഭക്ഷണവും മിക്ക ഡച്ചു വീടുകളിലും കഴിച്ചിരിക്കും. പച്ചക്കറികളും പഴങ്ങളും 20% ഇറച്ചിയും മീനും അടങ്ങിയ ഒരു ഭക്ഷണക്രമത്തിലേക്ക് നീങ്ങാനാണ് അവർ ലക്ഷ്യം വെക്കുന്നത്.ഫ്രഷ് ജ്യൂസും പഴങ്ങളും അധികം വേവിക്കാത്ത പച്ചക്കറികളും സാലഡുകളും ഭക്ഷണത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്തിനേറെ പറയുന്നു.. ഇറച്ചിയും മീനും വരെ കുറഞ്ഞ വേവിലോ വേവിക്കാതെയോ കഴിക്കുന്നത് കാണുമ്പോൾ അതിശയം തോന്നും.
പലതരത്തിലുളള സുഗന്ധവ്യജ്ഞനങ്ങളും മസാലയും ഇഷ്ടപ്പെടുന്നവരാണെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ഉപയോഗം. പാലും പാലുൽപന്നങ്ങളും നന്നായി ഉൽപാദിപ്പിക്കുന്ന രാജ്യമാണ് നെതർലാൻഡ്.പല തരത്തിലുള്ള ചീസുകൾ ഭക്ഷണത്തിൻ്റെ ഭാഗമാണ്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ തന്നെ വളരെ ഫ്രഷ് ആയും നല്ല രീതിയിൽ പാക്കിംഗ് ചെയ്തുമാണ് ലഭിക്കുക.ഗുണമേൻമയുള്ളതും ജൈവ രീതിയിൻ ഉൽപാദിപ്പിക്കുന്നതുമായ ഭക്ഷണം പൊതുവെ വിലപിടിപ്പുള്ളതാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പാഴാക്കുന്ന സ്വഭാവവും വളരെ കുറവാണ്.
സ്ഥിരമായ ആൽക്കഹോൾ ഉപയോഗവും പുകവലിയും പലരുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഫാസ്റ്റ്ഫുഡും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗവും യുവതലമുറയുടെ ഇടയിൽ കുറവല്ല.
തുടരും....
References
https://amsterdamcanalcruises.nl/blog/typical-dutch-breakfast-lunch-dinner/#:~:text=Dutch%20dinner,form%20of%20yogurt%20or%20coffee
https://dutch-cuisine.nl/en/about-dutch-cuisine/
Dr Naseera K(BHMS)
Homeomedicos.com