404: Not Found
#candidthoughts
ഹോമിയോപ്പതി- യാഥാർത്ഥ്യം മനസ്സിലാക്കാം
* തെറ്റിദ്ധാരണ: ഹോമിയോപ്പതി കുട്ടികൾക്ക് മാത്രം കൊടുക്കുന്ന മരുന്നാണ്.
യാഥാർത്ഥ്യം: ഹോമിയോപ്പതി മരുന്നുകൾ മനുഷ്യർക്കും(എല്ലാ പ്രായക്കാർക്കും) , മൃഗങ്ങൾക്കും, കൂടാതെ സസ്യങ്ങൾക്കും വളരെയധികം ഫലപ്രദമാണ്.
*തെറ്റിദ്ധാരണ :ചൂടോടു കൂടിയുള്ള പനിക്ക് ഹോമിയോപ്പതി മരുന്ന് മാത്രം പോര.
യാഥാർത്ഥ്യം: ചൂട് കൂടിയുള്ള പനി ഹോമിയോപ്പതിയിലൂടെ ചികിത്സിക്കുമ്പോൾ മറ്റു മരുന്നുകൾ കൊടുക്കാൻ പാടുള്ളതല്ല. പനിയുടെ കൂടെയുള്ള മറ്റു ലക്ഷണങ്ങളും കണക്കിലെടുത്ത് എന്ത് അസുഖമാണ്, ഏതുതരത്തിലുള്ള പനി ആണ് എന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് പരിശോധനകൾ (രക്തം,മൂത്രം എന്നിവ) നടത്തുകയും ചെയ്യുന്നു.
രോഗവിവരങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി( Homoeopathic case taking) ശരിയായ ഹോമിയോപ്പതി മരുന്ന് നൽകുന്നതാണ്. ഈ മരുന്ന് കഴിക്കുന്നതിന് ഒപ്പം പാരസിറ്റമോൾ, ആൻറിബയോട്ടിക്, ലേഹ്യങ്ങൾ, മറ്റു മരുന്നുകൾ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല. വിക്സ്, അമൃതാഞ്ജൻ ,ടൈഗർ ബാം എന്നിവ പോലുള്ള ബാമുകൾ പോലും ഉപയോഗിക്കാൻ പാടില്ല. നവജാതശിശുക്കൾക്കും വളരെ സുരക്ഷിതമായി കൊടുക്കാൻ കഴിയുന്ന മരുന്നുകളാണ് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്.
ഓരോ രോഗത്തിന് അനുസരിച്ചും, രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തും ആണ് മരുന്നുകളുടെ അളവ് ,ആവർത്തനം എന്നിവ കണക്കാക്കുന്നത്.
പനിക്ക് മരുന്ന് കഴിച്ചു ഒരു മണിക്കൂറിനുള്ളിൽ രോഗിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ ( ചൂട് കുറയുക, ക്ഷീണം കുറയുക, കുളിർ മാറുക,വിശപ്പ് തോന്നുക, മനസ്സ് ശാന്തമാക്കുക എന്നിവ) കാണേണ്ടതാണ്. മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എങ്കിൽ ,എത്രയും വേഗം ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. കാരണം പനി പോലുള്ള അക്യൂട്ട് രോഗങ്ങളിൽ, മരുന്നുകൾ ഇടക്കിടക്ക് ആവർത്തിക്കേണ്ടി വരികയും, രോഗലക്ഷണങ്ങൾ മാറുന്നതിന് അനുസരിച്ച് മരുന്ന് മാറ്റി നൽകേണ്ടി വരുന്നതുമാണ്.എന്ത് സംശയം ഉണ്ടെങ്കിലും ഡോക്ടറോട് നേരിട്ട് ചോദിക്കുകയും ചെയ്യണം. മരുന്നിൽ വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വരുത്തുവാനായി ശ്രദ്ധിക്കുക.
Stay safe with Homoeopathy
Dr Surya S Nair
https://www.drsurya.co.in
Dr Surya's Homoeopathic Speciality Clinic ( online)
Sanjeevini Homoeopathic Clinic, Mannar.