Blog

Homoeopathy - The unique method of healing

Homoeopathy - The unique method of healing

ഹോമിയോപ്പതി, പതിനെട്ടാം നൂറ്റാണ്ടിൽ  നിലവിൽ വന്ന ഒരു ചികിത്സ ശാഖയാണ്. അലോപ്പതി ഡോക്ടർ ആയിരുന്ന സാമുവൽ ഹാനിമാൻ നിലവിൽ ഉണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികൾ കണ്ടു മനം മടുത്ത് ചികിത്സകൻ എന്ന വേഷം മാറ്റിവെച്ചു. ബഹു ഭാഷാ പരിജ്ഞാനം ഉള്ളതിനാൽ അദ്ദേഹം മെഡിക്കൽ പുസ്തകങ്ങൾ  പരിഭാഷപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടു. അതിനിടയിലാണ് ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള വസ്തുക്കൾക്ക് സമാന ലക്ഷണങ്ങൾ മാറ്റാനും കഴിവുണ്ട് എന്ന് അദ്ദേഹം  നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. 

ഇതായിരുന്നു അദ്ദേഹത്തിൻറെ ഹൈപോതെസിസ്. Hypothesis testing നടത്തിയത് നിരവധി പേരിലാണ്. ആദ്യത്തെ Drug proving ആയിരുന്നു അവയൊക്കെ.

ഹോമിയോപ്പതിയുടെ  തുടക്കം ആയിരുന്നു അത്.

He sought "to discover the specificrelations ofcertain medicines to certain diseases, to certain organs and tissues. He "instituted "provings" of drugs upon himself, members of his family, friends, students and fellow practitioners, keeping all under the most rigid scrutiny and control, and carefully recording every fact and the conditions under which it was elicited." -(Close,147-8)

ഇന്ന് ലോകത്തെ രണ്ടാമത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ചികിത്സാശാസ്ത്രം ആയി ഹോമിയോപ്പതി മാറിയെങ്കിൽ അത് എന്തുകൊണ്ട് എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

'The most controversial system of medicine' എന്നു മുദ്ര കുത്തിയിട്ടും, തുടക്കം മുതൽക്കേ ആക്രമണങ്ങൾ നേരിട്ടു എങ്കിലും ഉജ്ജ്വലമായി ഉയർന്നു നിൽക്കാൻ ഈ ചികിത്സാ ശാഖയ്ക്ക ആകുന്നത് എന്തുകൊണ്ട് എന്ന് നമ്മളെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.തുടർന്നുണ്ടാകുന്ന ലേഖനങ്ങളിൽ ഇത് വ്യക്തമാകുന്നതാണ്.

Chat With Doctor