Blog

ഓൺലൈൻ ചികിത്സ ,പ്രയോജനങ്ങൾ എന്തെല്ലാം

ഓൺലൈൻ ചികിത്സ ,പ്രയോജനങ്ങൾ എന്തെല്ലാം

ഓൺലൈൻ  ചികിത്സ ,പ്രയോജനങ്ങൾ എന്തെല്ലാം

 

              ആരോഗ്യപരമായ ആവശ്യങ്ങൾ വർദ്ധിച്ചു വരികയാണല്ലോ .അടുത്തിടെയായി  ആധുനിക സാങ്കേതിക വിദ്യയും ഒരുപാടു വികാസം പ്രാപിച്ചു .ക്ലിനിക്കുകൾ സന്ദശിക്കാതെ തന്നെ ഇന്ന് നിങ്ങൾക്ക് ഡോക്ടറെ സന്ദർശിക്കാൻ വഴികളുണ്ട് .നിങ്ങളുടെ ഡോക്ടറുടെ ഓൺലൈൻ കോൺസൾറ്റഷൻ ഉപയോഗിച്ച് നിങ്ങള്ക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ നേടാനാകും .

              വെർച്യുൽ ഡോക്ടർ കോൺസൾറ്റഷൻ നടത്തിയ 98% രോഗികളും അതിനെ കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളത് .താഴെ പറയുന്നത് ഇതിന്റെ ചില പ്രയോജനങ്ങളാണ് .

 

1)യാത്ര ചെയ്യേണ്ടതില്ല

              സാധാരണ ഗതിയിൽ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം അവിടെയെത്താൻ നിങ്ങൾ യാത്ര ചെയ്യണം .കാർ ,ബസ്,ഓട്ടോ തുടങ്ങി ഏതെങ്കിലും  ഒരു വാഹനത്തിലോ അല്ലെങ്കിൽ കാൽനടയായോ പോകേണ്ടിവരും .ഓൺലൈൻ കോൺസൾറ്റഷനിൽ നിങ്ങളുടെ ഇരിപ്പിടത്തിൽ നിന്ന് മാറാതെ തന്നെ ഉയർന്ന പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷനലുകളുമായി നിങ്ങള്ക്ക് സംസാരിക്കാൻ കഴിയും.

             ചലനശേഷി നഷ്ടപ്പെട്ടവർക്കോ ഗതാഗത സൗകര്യം ഇല്ലാത്തവർക്കോ പോലും അവശ്യമായ വൈദ്യസഹായം നിങ്ങളുടെ വീട്ടിലെ സുഖ സൗകര്യങ്ങളിൽ നിന്ന് ലഭിക്കും.

2)നിങ്ങളുടെ ലക്ഷണങ്ങൾ പരിശോധിക്കുന്നതിന് മെച്ചപ്പെട്ട വഴികൾ

           റിപോർട്ടുകൾ പ്രകാരം 35% അമേരിക്കക്കാരും ഇപ്പോൾ ഓൺലൈൻ ചികിത്സാ സമ്പ്രദായമാണ് ഉപയോഗപ്പെടുത്തുന്നത് .

                ബ്ലോഗുകൾ വായിക്കുന്നതിനും നിങ്ങളുടെ ലക്ഷണങ്ങൾ ഇൻറർനെറ്റിൽ തിരയുന്നതിനും വീഡിയോകൾ കാണുന്നതിനും എല്ലാഴ്പ്പോഴും പരിമിതികളുണ്ടാകും .എന്നാൽ ഡോക്ടറെ വീഡിയോകോൺഫറൻസ് വഴി കണ്ട്വിവരങ്ങൾ ചോദിച്ചറിയാൻ ഓൺലൈൻ കോൺസൾറ്റഷൻ വഴി സാധിക്കും .

3) നിങ്ങളുടെ പണം സംരക്ഷിക്കാം

        നിങ്ങളുടെ മെഡിക്കൽ ആവശ്യങ്ങൾക്ക് ഒരു താങ്ങാവുന്ന പരിഹാരമാണ് ഓൺലൈൻ ഡോക്ടർ കോൺസൾറ്റഷൻ .കൂടാതെ യാത്ര ,സമയം എന്നിവയും ലഭിക്കാവുന്നതാണ് .മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതാണ് മറ്റൊരു വലിയ പ്രയോജനം .

4) സ്വകാര്യതയും സുരക്ഷയും

        ഓൺലൈനിൽ ഡോക്ടറുമായി സംസാരിക്കുന്നത് പലർക്കും പരിചയമില്ല .ഇതിനെ കുറിച്ച് പല ആശങ്കകളും ഉള്ളത് കൊണ്ട്  പലരും വിമുഖത കാണിക്കുന്നു .ഓൺലൈൻ കോൺസൾറ്റഷനിൽ നിങ്ങളുടെ വിവരങ്ങൾ എല്ലാം സുരക്ഷിതമായിരിക്കും.എല്ലാഴ്പ്പോഴും എന്നപോലെ, നിങ്ങൾ ഡോക്ടറുമായി ചർച്ചചെയ്യുന്നതെല്ലാം രഹസ്യമാണ് .

5) സൗകര്യപ്രദം

           അർദ്ധരാത്രിയിൽ നിങ്ങൾ ആശങ്കപ്പെടുന്ന ലക്ഷണങ്ങളോടെ ഉണരുകയാണെങ്കിൽ നിങ്ങള്ക്ക് എന്ത് ചെയ്യാൻ കഴിയും?

                സാധാരണയായി അടുത്ത ദിവസം ഡോക്ടറുടെ ക്ലിനിക് തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.ഒരു ഓൺലൈൻ കോൺസൾറ്റഷൻ  ഉപയോഗിച്ച് നിങ്ങള്ക്ക് 24/7 നിങ്ങളുടെ ഡോക്ടറെ സമീപിക്കാവുന്നതാണ് .

               നിങ്ങൾ ജോലിത്തിരക്കുള്ള ഒരാളാണെങ്കിൽ നിങ്ങളുടെ ഷെഡ്യൂൾ കുഴപ്പമില്ലാതെ നിങ്ങള്ക്ക് നിങ്ങളുടെ ഡോക്ടറെ കാണാൻ കഴിയും .ഒരു കോൺസൾറ്റഷനായി നിങ്ങൾ ഇനി നിങ്ങളുടെ കാത്തിരിപ്പു മുറിയിൽ ഇരിക്കേണ്ടതില്ല .

6) നിങ്ങളുടെ സ്വന്തം ആരോഗ്യത്തെ അറിയുക

               ഡോക്ടറുമായുള്ള ഓൺലൈൻ കോൺസൾറ്റഷനിൽ ചിലപ്പോൾ നിങ്ങൾ സ്വയം പരിശോധിക്കേണ്ടതുണ്ട് .ഉദാഹരണത്തിന് ,നിങ്ങളുടെ തൊണ്ടയിലെ വീർത്ത ടിഷ്യു അല്ലെങ്കിൽ പുറകിലെ വേദന സ്വയം പരിശോധിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു നിങ്ങള്ക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനാകും .

7)ഡോക്ടറുടെ ക്ലിനിക്കിൽ നിന്നുള്ള അണുബാധയ്ക്കു സാധ്യതയില്ല

             നിങ്ങൾ ഓൺലൈൻ കോൺസൾറ്റഷൻ  ഉപയോഗിക്കുകയാണെങ്കിൽ ,ധാരാളം അസുഖമുള്ള ആളുകളുടെ കൂടെ ഇരിക്കുന്നതും ,അവിടെ മണിക്കൂറുകൾ ചിലവഴിച്ചു മറ്റസുഖങ്ങങ്ങൾ പിടിപെടുന്നതും ഒഴിവാക്കാം .നിങ്ങള്ക്ക് രോഗ പ്രതിരോധശേഷി കുറവാണെങ്കിൽ ,ചിലപ്പോൾ നിങ്ങളുടെ വീടിൻ്റെ സുരക്ഷയിൽ നിന്നു ഒരു ഡോക്ടറോട് സംസാരിക്കുന്നതാണ് നല്ലത് .

                                                                                                              Dr.Naseera K    BHMS
                                                                                                                                          Homoeomedicos.com
                                                                                                                                      Email:[email protected]
Chat With Doctor