Blog

നെതെർലന്റിൽ നിന്നും ചില പഠനക്കുറിപ്പുകൾ -ഭാഗം -1

നെതെർലന്റിൽ  നിന്നും ചില പഠനക്കുറിപ്പുകൾ -ഭാഗം -1

നെതെർലന്റിൽ   നിന്നും ചില പഠനക്കുറിപ്പുകൾ -ഭാഗം -1

 

         യൂറോപ്പിലെ മനോഹരമായ കൊച്ചു രാജ്യമാണ് നെതർലൻഡ്സ്‌ .ഏകദേശം കേരളത്തിന്റെ പകുതി ജനസാന്ദ്രതയുള്ള രാജ്യം ഏറെ ആസൂത്രിതമായി ഉണ്ടാക്കിയതാണ് .നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആസൂത്രണം അനുഭവിച്ചറിയാം.ദീർഘവീക്ഷണത്തോടെ ഉണ്ടാക്കിയ റോഡുകളും കനാലുകളും മറ്റൊരു മനോഹാരിതയാണ്  .

         ആദ്യമായി ഇവിടെ വന്നിറങ്ങുമ്പോൾ അതിശയം തോന്നിയത് ആളുകളുടെ ഉയരംകൂടിയ ആകാരപ്രകൃതി തന്നെയാണ് .1.82 മീറ്റർ ശരാശരി ഉയരമുള്ള ആളുകൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജനവിഭാഗമാണ് .ഭക്ഷണത്തിലുള്ള പ്രത്യേകതയോ ജനിതകപരമായതോ ഇതുരണ്ടുംകൂടിയോ ആകാം കാരണം .

 

A picture containing outdoor, sky, tree, grass

Description automatically generated

 

അതുകൊണ്ടുതന്നെ  ഡച്ചുകാരുടെ ജീവിതശൈലിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചെറിയ ഒരു പഠനം നടത്തണമെന്നു  തോന്നി .

 

      ആയുസ്സ്

 

                  ഉയരംപോലെത്തന്നെ ആയുസ്സിൻറെ കാര്യത്തിലും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളെപോലെത്തന്നെ ഡച്ചുകാരും മുൻനിരയിലാണ് .82 വയസ്സാണ് പുരുഷന്മാരുടെ ശരാശരി ആയുസ്സ് .സ്ത്രീകളുടേത് ഇതിൽനിന്നു അല്പം കുറവാണെങ്കിലും നമ്മുടെ രാജ്യത്തേതിൽ നിന്നു ബഹുദൂരം മുന്നിലാണ് .നമ്മുടെ മുത്തശ്ശിയുടെ പ്രായമുള്ളവരൊക്കെ സൈക്കിളിൽ മിടുക്കോടെ മുന്നേറുന്നത് കാണുമ്പോൾ കൗതുകം തോന്നാറുണ്ട് .രണ്ടാം ലോക മഹായുദ്ധത്തിലൂടെ ബാല്യകാലം കടന്നുപോയവരും നൂറുകടന്നവരുമായ ആളുകൾ ഇവിടെ കുറവല്ല .പലരും ഒറ്റയ്ക്ക് ജീവിക്കുന്നവരും സ്വന്തം കാര്യങ്ങൾ  പരാശ്രയമില്ലാതെ ചെയ്യുന്നവരുമാണ് .

     A picture containing sky, outdoor, people, crowd

Description automatically generated

Reference

https://longreads.cbs.nl/european-scale-2019/life-expectancy/

 https://netherlandsinsiders.com/are-the-dutch-the-tallest-in-the-world/#:~:text=The%20average%20height%20of%20Dutch,growth%20miracle%20of%20the%20Dutch

                                                                     By

                                                                             Dr.Naseera K,BHMS

                                                                             Reg no:9143

                                                                     

Chat With Doctor